👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഒക്‌ടോബർ 2021

ഭീകരർ വനമേഖലയിൽ; കശ്മീരിലെ പൂഞ്ചിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാസേന
(VISION NEWS 13 ഒക്‌ടോബർ 2021)
ജമ്മു കശ്മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തെരച്ചിൽ തുടരും. ഉൾവനമേഖലയിൽ ഇന്നലെയും തെരച്ചിൽ നടന്നിരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് പ്രാഥമിക നിഗമനം. ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.

അതിർത്തിക്കടന്ന് എത്തിയ ഭീകരരുമായിട്ടുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ചു സൈനികർ വീരമൃത്യു വരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only