20 ഒക്‌ടോബർ 2021

ഇ-ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
(VISION NEWS 20 ഒക്‌ടോബർ 2021)
വിവാദ വ്ളോഗര്‍മാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഇ- ബുള്‍ ജെറ്റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പ് നടപടിയെ ചോദ്യം ചെയ്‍ത് സഹോദരങ്ങള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. എബിൻ വർഗീസ് നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്.
 
വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോർട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only