22 ഒക്‌ടോബർ 2021

മഴ തുടരും..; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
(VISION NEWS 22 ഒക്‌ടോബർ 2021)
സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ഒ​ഴി​ക​യു​ള്ള 10 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കും. ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുർബലമാകും. ചൊവ്വാഴ്ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നത് നിമിത്തമാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമിൽ നിലവിൽ ജലനിരപ്പ് 2398.30 അടി ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only