👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

കാട്ടിൽ കുടുങ്ങിയ പൊലീസുകാർ തിരിച്ചെത്തി
(VISION NEWS 09 ഒക്‌ടോബർ 2021)
പാലക്കാട് വാളയാർ വനമേഖലയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയി കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. സംഘം ഇന്നലെയാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. വനപാലകര്‍ എത്തിയതുകൊണ്ടാണ് തിരികെ എത്താനായതെന്ന് പൊലീസ് സംഘം പറഞ്ഞു. വനപാലകരെ കണ്ടില്ലെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ട സാഹചര്യമായിരുന്നു. ഉള്‍വനത്തില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് തോട്ടമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ വിവരം തെറ്റായിരുന്നുവെന്ന് തെളിഞ്ഞെന്നും പൊലീസ് സംഘം പറഞ്ഞു.

ഇതിനിടയിൽ പൊലീസുകാരെ തേടിയിറങ്ങിയ വനപാലകർ മൂന്നിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടു. രാവിലെ അഞ്ച് മണിയോടെ വനത്തിലേക്ക് തിരിച്ച സംഘത്തിന് പൊലീസുകാരെ ഉച്ചവരെ കണ്ടെത്താനായിരുന്നില്ല. നാർക്കോട്ടിക് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പത്തിലധികം ഉദ്യോഗസ്ഥരാണ് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ വൈകീട്ടോടെ വനത്തിൽ കുടുങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only