👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഒക്‌ടോബർ 2021

കോട്ടയം കങ്ങഴയില്‍ യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്‍പ്പാദം വെട്ടിമാറ്റി
(VISION NEWS 07 ഒക്‌ടോബർ 2021)


 

കോട്ടയം കങ്ങഴയില്‍ യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്‍പ്പാദം വെട്ടിമാറ്റി. പത്താട് സ്വദേശി മഹേഷ് തന്പാന്‍ ആണ് കൊല്ലപ്പെട്ടത് . പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് ഇടയപ്പാറ കവലയില്‍ വെട്ടിമാറ്റിയ രീതിയില്‍ ഒരു കാല്‍പാദം കണ്ടെത്തിയത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും പത്തനാട് സ്വദേശി മഹേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ശരീരത്തിലും വെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിനിടെയിലാണ് മണിമല പോലീസ് സ്റ്റേഷനില്‍ പ്രതികളായ രണ്ട് പേര്‍ കീഴടങ്ങാന് ചെന്നത്. കൊല്ലാനുപയോഗിച്ച വാളുമായിട്ടാണ് ഇവര്‍ കീഴടങ്ങിയത്. കടയനിക്കാട് സ്വദേശി ജയേഷ് കുമരകം സ്വദേശി സച്ചു എന്നിവരാണ് കീഴടങ്ങിയത്. 

തുടര്‍ന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തു. അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച മഹേഷുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്കും കൊലപാതകം നടത്തിയവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും പൊലീസ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only