👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

രാജ്യത്ത് കുതിച്ചു കയറി തക്കാളി വില
(VISION NEWS 09 ഒക്‌ടോബർ 2021)
രാജ്യത്ത് സവാളയ്ക്കു പിന്നാലെ തക്കാളിക്കും വില കുതിച്ചുകയറുന്നു. ഏതാനും ദിവസം മുമ്പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ എഴുപതു രൂപ വരെയാണ് വില. വരും ദിവസങ്ങളിലും വില കുതിക്കാനാണ് സാധ്യതയെന്നും നൂറു കടന്നാല്‍ അദ്ഭുതപ്പെടേണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. കര്‍ണാടകയില്‍ തന്നെ ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലകളില്‍ കിലോയ്ക്ക് അറുപതു രൂപയാണ് തക്കാളി വില. ഏതാനും ദിവസം മുമ്പ് ഇതു പത്തു രൂപയായിരുന്നു. കേരളത്തില്‍ വില പലയിടത്തും എഴുപത് എത്തിയിട്ടുണ്ട്.

മഴ കനത്താണ് തക്കാളി വരവു കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ കാര്‍ഷിക മേഖലകളായ ചിക്കബല്ലാപുര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളില്‍ മഴ ശക്തമായിരുന്നു. അന്‍പതു ശതമാനമെങ്കിലും വിളവു കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍നിന്നും തക്കാളിയുടെ വരവില്‍ വന്‍ കുറവു നേരിടുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ നില തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വില നൂറു കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാള വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ധനയുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only