21 ഒക്‌ടോബർ 2021

രാജ്യാന്തര പുരസ്കാര നിറവിൽ വീണ്ടും ജോജി; ഇക്കുറി നേടിയത് വേഗാസ് മൂവി അവാര്‍ഡ്
(VISION NEWS 21 ഒക്‌ടോബർ 2021)
ഫഹദ് ഫാസിൽ - ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് വീണ്ടും അം​ഗീകാരം. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും രാജ്യാന്തര പുരസ്കാരം നേടിയിരിക്കുകയാണ് ചിത്രം. വേഗാസ് രാജ്യാന്തര മേളയിലാണ് ഇത്തവണ ചിത്രത്തിന് അം​ഗീകാരം ലഭിച്ചത്.

മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. നടൻ ഫഹദ് ഫാസിലാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചത്. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് ചിത്രത്തിന് ലഭിച്ചിരുന്നു. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only