24/10/2021

സന്ദർശന വിസാ കാലാവധി സൗദി വീണ്ടും നീട്ടി
(VISION NEWS 24/10/2021)
രാജ്യത്തേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി സൗദി വീണ്ടും നീട്ടി നൽകി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആനുകൂല്യം ലഭ്യമാകും. നവംബർ 30 വരെയാണ് കാലാവധി നീട്ടിയത്. ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാാലവധിയാണ് ദീർഘിപ്പിച്ച് നൽകിയത്.

സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുവദിച്ച വിസകളുടെ കാലാവധിയാണ് നടപടികളൊന്നുമില്ലാതെ പുതുക്കി നൽകുക. നേരത്തെ പലതവണ കാലാവധി നീട്ടി ലഭിച്ച വിസകൾക്കും ആനുകൂല്യം ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only