22 ഒക്‌ടോബർ 2021

പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ
(VISION NEWS 22 ഒക്‌ടോബർ 2021)
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. നർഖാസ് മേഖലയിലാണ് ഏറ്റുമുട്ടൽ. സൈന്യത്തിൻ്റെ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 13 ദിവസമായി സ്ഥലത്ത് പരിശോധന തുടരുകയാണ്.

ഇന്ന് രാവിലെ സൈന്യം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം പൂഞ്ചിൽ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഐഇഡി ശേഖരം നിർവീര്യമാക്കിയതായി പ്രതിരോധ സേന വക്താവ് ലെഫ്.കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. രത്തൻഗീറിലെ സാവൽകോട്ട് വനമേഖലയിലെ ഒരു മരക്കൊമ്പിലാണ് ഐഇഡി ഘടിപ്പിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only