15 ഒക്‌ടോബർ 2021

പ്രതിഭകളെ ആദരിച്ചു
(VISION NEWS 15 ഒക്‌ടോബർ 2021)ഓമശ്ശേരി : 2020 - 21 അധ്യായന വർഷത്തിൽ കാക്കാട് കുടുംബത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലത്തിയ പ്രതിഭകളെ ആദരിച്ചു. കാക്കാട് കുടുംബ വൈസ് ചെയർമാൻ കെ. കെ. അബ്ദുല്ല സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗം അബ്ദുലത്തീഫ് ( സെക്രട്ടറി - ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് . ഓമശ്ശേരി  ) ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള ഉപഹാരം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുന്നാസിർ പി. വിതരണം ചെയ്തു. അഷ്റഫ് കാക്കാട് ( ഭൂമിക അവാർഡ് ജേതാവ്) , ഡോ: ലുത്ഫി (PhD), ഡോ: ഹന എൻ.പി (MBBS) എന്നിവർ അവാർഡുകൾ സ്വീകരിച്ചു. + 2, SSLC പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു.  ഉണ്ണിമോയ് കാക്കാട് ,കെ.ടി മുഹമ്മദ് മാസ്റ്റർ, അബ്ദു റഷീദ് മാസ്റ്റർ, നിസാർ , അനസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only