09/10/2021

ലോക തപാൽ ദിനം ആചരിച്ചു
(VISION NEWS 09/10/2021)


കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ ലോക തപാൽ ദിനം വിവിധ പരിപാടികളോടെ  ആചരിച്ചു . ലോകം ഡിജിറ്റൽ യുഗത്തിലേക്ക് മാറിയ ഈ സാഹചര്യത്തിൽ  കത്തെഴുത്ത് പ്രോത്സാഹിപ്പിക്കാൻ ശുചിത്വ ബോധവത്കരണം എന്ന വിഷയത്തിൽ സിൻസിയർ നടത്തിയ കത്തെഴുത്ത് മത്സരം  കിഴക്കോത്ത് പോസ്റ്റ് മാസ്റ്റർ ശരീഫ സി കത്തെഴുതി പോസ്റ്റ് ചെയ്ത് ഉൽഘാടനം ചെയ്തു . സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , സിൻസിയർ ഗേൾഫ് കോർഡിനേറ്റർ ലത്തീഫ് കെ , സിൻസിയർ ഫുട്ബാൾ അക്കാദമി പ്രസിഡണ്ട് സിദീഖ് ടി എം , സൈനുദ്ധീൻ പി , ഇഖ്‌ബാൽ സി കെ , എന്നിവർ നേതൃത്വം നൽകി . ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈൻ കിസ്സ് മത്സരവും , കച്ചേരിമുക്കിലെ പോസ്റ്റ് ബോക്സ് വൃത്തിയാക്കുകയും ചെയ്തു . 
കത്തെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ശുചിത്വ ബോധവത്കരണം എന്ന വിഷയത്തിൽ സ്വന്തം എഴുതിയ കത്ത്  ഒക്‌ടോബർ 15  മുമ്പ്  കിട്ടുന്ന രൂപത്തിൽ ലൈബ്രേറിയൻ , സിൻസിയർ ലൈബ്രറി & റീഡിങ് റൂം , 
കച്ചേരിമുക്ക് , കിഴക്കോത്ത് - 673572 എന്ന വിലാസത്തിൽ അയക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only