29/10/2021

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ അന്തരിച്ചു
(VISION NEWS 29/10/2021)
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുട‌ർന്നായിരുന്നു അന്ത്യം. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് കാർഡിയാക് അറസ്റ്റുണ്ടായത്. തുടർന്ന് ഉടൻ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു. കൂടാതെ കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് 46 കാരനായ പുനീത് രാജ്കുമാര്‍. കന്നഡ സിനിമയിലെ പവര്‍ സ്റ്റാര്‍ ആയാണ് പുനീത് അറിയപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only