20 ഒക്‌ടോബർ 2021

കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു പേര്‍ കസ്റ്റഡിയില്‍
(VISION NEWS 20 ഒക്‌ടോബർ 2021)
കോഴിക്കോട് പതിനേഴ് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ മാസം മൂന്നാം തീയതിയാണ് സംഭവം. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടിയെ സുഹൃത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ശീതള പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം നാലുപേർ ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം പുറത്ത് പറയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി.

കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 4 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only