13/10/2021

വെള്ളിയാഴ്ച വരെ മഴ തുടരും; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
(VISION NEWS 13/10/2021)

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. എറണാകുളം മുതൽ കാസർകോടുവരെയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. കോട്ടയം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വെള്ളിയാഴ്ച വരെ മഴ തുടരും. 

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 15 ക്യാംപുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ കലക്ടര്‍ നിര്‍ദേശിച്ചു. 

പാലക്കാടിന്റെ മലയോര മേഖലയിലുള്‍പ്പെടെ ഒറ്റപ്പെട്ട മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിലെ വാഹനഗതാഗതം രാത്രിയോടെ പൂര്‍വസ്ഥിതിയിലാക്കി. ശക്തമായ നീരൊഴുക്ക് തുടര്‍ന്നാല്‍ മലമ്പുഴ, മീങ്കര ഡാമുകള്‍ തുറക്കുമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only