19/10/2021

ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി
(VISION NEWS 19/10/2021)കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. കേരള സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം ജാർഖണ്ഡിലേയ്ക്ക് കൊണ്ടുപോയത്. ആംബുലൻസിന്റെ ചിലവ് കേരള സർക്കാർ തന്നെ വഹിക്കും.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ എ എസ്, ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര ഐ എ എസ്, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മന്ത്രിക്കൊപ്പമെത്തി മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

നഗർദീപിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി സഹോദരനെ നേരിൽ കണ്ടറിയിച്ചു . തൊഴിൽ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഗർദീപിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only