👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

പാർക്കിനുളളിൽ പെൺകുട്ടിയുടെ അജ്ഞാത മൃതദേഹം
(VISION NEWS 03 ഒക്‌ടോബർ 2021)
ഡൽഹിയിൽ പെൺകുട്ടിയുടെ അജ്ഞാത മൃതദേഹം പാർക്കിനുളളിൽ കണ്ടെത്തി. ഹർഷ വിഹാറിലെ ഹനുമാൻ പാർക്കിലാണ് സംഭവം. വസ്ത്രങ്ങൾ വലിച്ചുകീറിയ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടത്. പെൺകുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ച് നാളുകൾക്ക് മുൻപ് ഇതേ സ്ഥലത്തെ ശ്മശാനത്തിൽ ഒൻപത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വൈദ്യുതാഘാതം ഏറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതൻ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. സഭവം വലിയ വിവാദമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only