👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

പല്ല് അന്നനാളത്തില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
(VISION NEWS 08 ഒക്‌ടോബർ 2021)


 

കൊടകര: വെപ്പുപല്ല് ഇളകിപ്പോയി അന്നനാള ത്തില്‍ക്കൂടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകമല പാ ആപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ (35) ആണ് മരിച്ചത്. സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം.

വെപ്പുപല്ല് അബദ്ധത്തില്‍ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച  ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തടുത്തെങ്കിലും അണുബാധയാണ് മരണ കാരണയായത്.

ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്‍. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only