👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

സർവ്വ ധർമ്മ സദ്ഭാവന യാത്രക്ക് പാളയം പള്ളിയിൽ സ്വീകരണം
(VISION NEWS 09 ഒക്‌ടോബർ 2021)


കോഴിക്കോട് :മാനവ സാഹോദര്യ വേദി ഹിംസ, ലഹരി, വർഗ്ഗീയത തുടങ്ങിയവക്കെതിരെയുള്ള ബോധവൽക്കരണത്തിന്നായി കാസർകോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന  സർവ്വധർമ്മ സദ്ഭാവന കേരള യാത്രക്ക് കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ  സ്വീകരണം നൽകി.
യാത്രാ സംഘം കോ ഓഡിനേറ്റർ  ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സ്വാമി ആചാര്യശ്രീ, ഫാദർ ജോൺ പുദുവ , ഡോ.ഖാസിമുൽ ഖാസിമി, ഇയ്യച്ചേരി പത്മിനി, ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ, പള്ളികമ്മിറ്റി പ്രസിഡൻറ് എസ്.മുഹമ്മദ് യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു. ജാതി മത ഭേദമെന്യെ മനുഷ്യ സാഹോദര്യവും മാനവിക ഐക്യവും മുറുകെ പിടിച്ച് ഒന്നിച്ച് മുന്നോട്ട് പോവാൻ എല്ലാ മതവിഭാഗങ്ങളൂം തയാറാവണമെന്ന് അവർ ആഹ്വാനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only