27 ഒക്‌ടോബർ 2021

മുസ്ലിം യൂത്ത് ലീഗ് തഖ്‌വിയ്യ ക്യാമ്പ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
(VISION NEWS 27 ഒക്‌ടോബർ 2021)താമരശ്ശേരി: പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ശാഖതലത്തിൽ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന തഖ്‌വിയ്യ 2021,പള്ളിപ്പുറം - വാടിക്കൽ ടൗൺ കമ്മറ്റി യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ചു. നാറാണത്ത് അഹമ്മദ് സാഹിബ് നഗരിയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി നദീർ അലിയുടെ അദ്ധ്യക്ഷതയിൽ കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് കമ്മറ്റി ഉപാദ്ധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിനോട് അനുബന്ധിച്ച് ഒരു വട്ടം കൂടി സി.എച്ച് ഗാന ആൽബ രചയിതാവ് നജീബ് തച്ചംപൊയിൽ, മഹാമാരി കാലത്തെ മികച്ച സാമൂഹ്യ സേവനത്തിന് ഗ്രാമ പഞ്ചായത്ത് മെംബർമാരായ എം.കെ സൗദ ബീവി, ബുഷ്റ അഷ്റഫ്, പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ടായി തെരെഞ്ഞടുക്കപ്പെട്ട അലി തച്ചംപൊയിൽ തുടങ്ങിയവരെ അനുമോദനവും ആദരിക്കലും നടന്നു. സംഘടനാ ശാക്തീകരണ ക്ലാസിന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയൂബ് ഖാൻ, സമദ് കോരങ്ങാട്, ഇഖ്ബാൽ പൂക്കോട്, നിയാസ് ഇല്ലിപറമ്പിൽ, മൻസൂർ ഒതയോത്ത് നേതൃത്വം നൽകി.

മണ്മറഞ്ഞ നേതാക്കളുടെ അനുസ്മരണ പ്രഭാഷണം പി. ബാരി മാസറ്ററും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വി.കെ ഷാമിൽ പൂനൂരും നിർവ്വഹിച്ചു.

സയ്യിദ് അഷ്റഫ് തങ്ങൾ, കെ.കെ അബ്ദുള്ള ഹാജി, സി.വേലായുധൻ,ടി.വി ഷംസു,കെ.പി റഹീം,കെ കെ ഷംസു, കെ.പി സലീം തുടങ്ങിയവർ പ്രസംഗിച്ചു.
 വി.സി.അഷ്റഫ്, കെ.പി റഷീദ് ഖത്തർ, അൻസാർ ബഹറൈൻ, കെ.പി.തമീം തുടങ്ങിയ കെ.എം.സി.സി ഭാരവാഹികളും വി. അസീസ്,നാസർ ബാവി, അബ്ദുറഹിമാൻ, മുഹമ്മദ് കെ.പി,നാസർ, ഷമീർ ഓനി, ബിൻസാജ്,സുഹൈൽ, നിയാസ്,നൗഷിൽ, ബസീം എന്നിവരും സംബന്ധിച്ചു. നൗഫീഖ് സ്വാഗതവും ഹാഫിൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only