👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 ഒക്‌ടോബർ 2021

ശക്തമായ മഴയില്‍ പുഴയായി റോഡുകള്‍,നിരവധി സ്ഥലങ്ങളില്‍ കടകളില്‍ വെള്ളം കയറി
(VISION NEWS 03 ഒക്‌ടോബർ 2021)
കൊടുവള്ളി : ശക്തമായ മഴയില്‍ പുഴയായി ദേശീയപാത.ഗയില്‍ പൈപ്പ് ലൈന് വേണ്ടി കുഴിയെടുത്തതും ഓവു ചാലുകള്‍ അടഞ്ഞു പോവുകയും ചെയ്തതോടെ നിരവധി സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്.

മോഡേണ്‍ബസാര്‍,പാലക്കുറ്റി,മണ്ണില്‍കടവ്,വാവാട്, REC റോഡ് തുടങ്ങിയ പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്രക്കാരും ദുരിതത്തിലായി.

കോവിഡ് ദുരിതം പതിയെ മാറുന്ന അവസരത്തില്‍ വനിരവധി കടകളില്‍ വെള്ളം കയറി.മുക്കം,ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ അനേകം കടകളില്‍ വെള്ളം കയറിയിട്ടുണ്ട്.മുക്കം സന്നദ്ധ സേന പ്രവര്‍ത്തകര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്.വ്യാപാരികള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി വൈകുന്നേരങ്ങളിലും രാത്രിയിലും ശക്തമായ മഴയാണ് മലയോര മേഖലകളില്‍ പെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only