28 ഒക്‌ടോബർ 2021

കൊടുവള്ളി സിറാജ് മേൽപ്പാലം തുരങ്കപാത: യോഗം മാറ്റി
(VISION NEWS 28 ഒക്‌ടോബർ 2021)

കൊടുവള്ളി: നിർദിഷ്ട സിറാജ് മേൽപ്പാലം തുരങ്കപാതയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി വ്യാഴാഴ്ച സ്പെഷ്യൽ തഹസിൽദാർ വിളിച്ച ഭൂവുടമകളുടെ യോഗം മാറ്റിവെച്ചതായി എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു.

അദ്ദേഹം നൽകിയ കത്ത് പരിഗണിച്ച് മേൽപ്പാലം അലൈൻമെന്റിൽ മാറ്റംവരുത്താൻ കിഫ്ബി അധികൃതർ പദ്ധതിനിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ.യ്ക്ക് നിർദേശം നൽകിയിരുന്നു. പദ്ധതി സംബന്ധിച്ച് ആശങ്കയും പ്രതിഷേധവുമുള്ളതിനാൽ ഭൂവുടമകളുടെ യോഗം വിളിച്ചുചേർക്കരുതെന്ന് എം.എൽ.എ. കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ നിർദേശപ്രകാരമാണ് യോഗം മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only