👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഒക്‌ടോബർ 2021

വീട്ടിൽ പല്ലി ശല്യം രൂക്ഷമാകുന്നുണ്ടോ; എങ്കിൽ ഈ വഴികൾ ഒന്ന് പരീക്ഷിച്ചുനോക്കൂ!
(VISION NEWS 09 ഒക്‌ടോബർ 2021)
നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ജീവികളാണെങ്കിൽ പോലും പല്ലിയെന്നു കേട്ടാല്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് വീടിനുള്ളിലെ പല്ലിശല്യം. പേടി മാത്രമല്ല ചിലപ്പോഴൊക്കെ ആരോഗ്യപ്രശ്നം കൂടിയാണ് പല്ലികള്‍ ഉണ്ടാക്കുന്നത്‌. ആഹാരം പാകം ചെയ്യുമ്പോഴും തുറന്നു വയ്ക്കുമ്പോഴും മറ്റും ഇവയുടെ ശല്യം ഉണ്ടെങ്കില്‍ പേടിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാൻ വേറൊന്നും വേണ്ട. വീട്ടിലെ പല്ലി ശല്യം ഒഴിവാക്കാൻ നമുക്ക് ചില പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്.

മഴക്കാലത്ത് പ്രാണികള്‍ പെരുകുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ പല്ലിശല്യം ഉണ്ടാകുക. ചെറിയപ്രാണികള്‍, ഈയല്‍ എന്നിവയുടെ സാന്നിധ്യമാണ് ഇവ പെരുകാന്‍ കാരണം. അടുക്കളയും വീടും വൃത്തിഹീനം അല്ലെങ്കിലും പല്ലികള്‍ വീടുകളില്‍ താവളമടിക്കും. ഇതിനുള്ള സാഹചര്യം ഒഴിവാക്കുക. പല്ലിയെ ഓടിക്കാന്‍ ഫലപ്രദമായ വഴിയാണ് മുട്ടത്തോട് പ്രയോഗം. മുട്ടയുടെ ഗന്ധം പല്ലികള്‍ക്ക് പിടിക്കില്ല അതിനാല്‍ മുട്ടത്തോട് ഇരിക്കുന്ന ഇടങ്ങളില്‍ പല്ലി വരില്ല.കാപ്പിപ്പൊടി , കുരുമുളക് സമം ചേര്‍ത്തു പല്ലി വരുന്ന ഇടങ്ങളില്‍ വയ്ക്കുക. ഇവ കഴിച്ചു പല്ലി ചത്തുകൊള്ളും.

വെളുത്തുള്ളി പ്രയോഗം പല്ലിയെ ഓടിക്കാന്‍ പറ്റിയതാണ്. ഇത് പല്ലി വരുന്ന സ്ഥലങ്ങളില്‍ വച്ചാല്‍ പല്ലി പിന്നെ അടുക്കില്ല.കുരുമുളക് സ്പ്രേയും പല്ലിയെ തുരത്താന്‍ പറ്റിയതാണ്. കുരുമുളക് അല്‍പ്പം മുളകും ചേര്‍ത്തു കുപ്പിയിലാക്കി അല്‍പ്പം വെള്ളം ഒഴിക്കുക. ഇത് എന്നിട്ട് സ്പ്രേ ചെയ്‌താല്‍ മതിയാകും. മറ്റൊരു മാര്‍ഗ്ഗമാണ് ഉള്ളി. സവാള ഉള്ളി മുറിച്ചു ജനലഴികളില്‍ വച്ചാല്‍ പല്ലി പിന്നെ വീടിനുള്ളില്‍ കയറില്ല.
തണുപ്പ് പല്ലിക്ക് ഒട്ടും പറ്റില്ല. അതിനാല്‍ തണുത്ത വെള്ളം ഇവയുടെ മേല്‍ ഒഴിച്ചാല്‍ അവ വീട്ടില്‍ കയറില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only