19 ഒക്‌ടോബർ 2021

തിരിച്ചടിച്ച് സൈന്യം; കശ്മീരിൽ ആറ് ഭീകരരെ കൂടി വധിച്ചു
(VISION NEWS 19 ഒക്‌ടോബർ 2021)
ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. രജൗരിയിലെ നിബിഢ വനമേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. പാകിസ്താനിൽ നിന്നും അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേനാംഗങ്ങൾ പരിശോധനയ്‌ക്കായി എത്തിയത്.

പരിശോധനയ്‌ക്കിടെ ഭീകരർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ 10 ലഷ്‌കർ ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നായിരുന്നു വിവരം. ഇതിൽ ആറ് പേരെയാണ് വധിച്ചത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only