👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 ഒക്‌ടോബർ 2021

റബീഅ പ്രഭാഷണം സംഘടിപ്പിച്ചു
(VISION NEWS 12 ഒക്‌ടോബർ 2021)ഓമശേരി: തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയത്തിൽ നടക്കുന്ന റബീഅ ക്യാമ്പയിൻറെ ഭാഗമായി എസ് വൈ എസ് പഞ്ചായത്ത് കമ്മറ്റി റബീഅ പ്രഭാഷണം സംഘടിപ്പിച്ചു. ഓമശേരി ഇസ്ലാമിക് സെൻ്ററിൽ നടന്ന പരിപാടി സമസ്ത കൊടുവള്ളി മണ്ഡലം പ്രസിഡൻറ് എൻ അബ്ദുള്ള മുസ്ല്യാർ ഉദ്ഘാടനംചെയ്തു.പ്രസിഡൻറ് അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷനായി.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നടത്തി. ജംഇയ്യത്തുൽ ഖുത്വുബാ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി, പി വി അബ്ദുറഹിമാൻ, കുഞ്ഞാലൻകുട്ടി ഫൈസി നടമ്മൽ പൊയിൽ, കെ പി സി ഇബ്രാഹിം, സി ഇബ്രാഹിം വെളിമണ്ണ, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, ഹംസ റഹ്മാനി മേപ്പാടി, യു ഹുസൈൻ ഓമശേരി, പി ടി ഷൗക്കത്തലി മുസ്ല്യാർ, പി ടി മുഹമ്മദ് കാതിയോട് സംസാരിച്ചു.ജനറൽ സെക്രട്ടറി ഉമർ ഫൈസി മങ്ങാട് സ്വാഗതവും സെക്രട്ടറി മുനീർ കൂടത്തായി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only