01/10/2021

മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് പരിശോധന നഗരത്തിൽ നിന്നും മാറ്റണം :എസ്ഡിപിഐ
(VISION NEWS 01/10/2021)
കൊടുവള്ളി :
മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്‌നസ് പരിശോധന ദേശീയപാതയിൽ,കൊടുവള്ളി ടൗണിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. ഇതിനായി ഉചിതമായതും തിരക്കൊഴിഞ്ഞതുമായ മറ്റൊരു സ്ഥലം കണ്ടെത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.യോഗത്തിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ ടി.പി.യുസുഫ് അധ്യക്ഷനായി. അർസി നൗഷർ,
നൗഷാദ് തനിമ,സിദ്ധീഖ് പൊൻപാറക്കൽ,മുജീബ്. പി,സുലൈമാൻ ഹാജി പനക്കോട്,അബ്ദുൽ മജീദ്.സി.പി,ഷംസീർ കരുവൻപൊയിൽ,റഫീഖ് വി.പി.ഫാറൂഖ്.എം.വി, സലാം കാക്കേരി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only