22 ഒക്‌ടോബർ 2021

കോഴിക്കോട് ഹാഷിഷ് ഓയിലുമായി ഒരു യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിൽ
(VISION NEWS 22 ഒക്‌ടോബർ 2021)
കോഴിക്കോട്ചേവരമ്പലം ഇടശ്ശേരി മീത്തൽ ഹരികൃഷ്ണ (24) എന്ന ആളുടെ കൈവശത്തിലുണ്ടായിരുന്ന ബാഗിൽ 4 ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടിച്ചെടുത്തത്. അപ്പോൾ കൂടെ സ്ഥലത്തുണ്ടായിരുന്ന ചേവായൂർ വാകേരി ആകാശ് (24) , ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹൽ.പി.ആർ .(24), മലപ്പുറം താനൂർ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരെയുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ പ്രവീൺ കുമാർ. എം.പി, സി.പി.ഒ. അരുൺ, ഹോം ഗാർഡ് രതീഷ് കുമാർ എന്നിവരുമൊന്നിച്ച് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് ഡ്യൂട്ടി ചെയ്യുകയായിരുന്നു. 01.30 മണിക്ക് കോഴിക്കോട് മിംസ് ആശുപത്രിക്ക് കിഴക്ക് വശത്തുള്ള മലബാർ ഹോട്ടലിന് പിറക് വശത്ത് കല്ലിട്ട നടയിലേക്ക് പോകുന്ന ടാർ റോഡിന് പടിഞ്ഞാറ് ഭാഗം ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് 3 ചെറുപ്പക്കാരും ഒരു യുവതിയും രണ്ട് സ്കൂട്ടറുകൾക്കടുത്ത് ഇരുട്ടത്ത് നില്ക്കുന്നതായി കണ്ട് സംശയം തോന്നി ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ പിടികൂടയത്.

പുലർച്ചെ 04.15 നാണ് ഇവരെ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഹാഷിഷ് ഓയിലും ഇവർ വന്ന കെ.എൽ 11 എ.എൻ 8650, കെ.എൽ 11 ബി.യു.6231എന്നീ നമ്പറുകളിലുള്ള സ്കൂട്ടറുകളും മറ്റ് മുതലുകളും പിടിച്ചെടുത്തു.

മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻെറ മേൽ നോട്ടത്തിൽ സബ് ഇൻസ്പെക്ടർ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only