20 ഒക്‌ടോബർ 2021

നടപ്പാലം നിർമാണം നവീകരണം പൂർത്തിയാക്കണം -ജനകീയ സമിതി
(VISION NEWS 20 ഒക്‌ടോബർ 2021)

            
കൊടുവള്ളി: ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും കൊടുവള്ളി - കിഴക്കോത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാല നിർമാണം പൂർത്തിയാക്കാതെ സ്തംഭിപ്പിച്ച കരാറുകാരൻ്റെയും മരാമത്ത് ഉദ്യോഗസ്ഥരുടേയും ഒത്തുകളി പ്രതിഷേധാർഹമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നടപ്പാലത്തിൻ്റെ പ്രവൃത്തി പുനരാരംഭിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൊടുവള്ളി ജനകീയ സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു വകുപ്പ് മന്ത്രിക്കും MLA ക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.ചെയർമാൻ കോതൂർ മുഹമ്മദ് അധ്യക്ഷ്യം വഹിച്ചു.കൺവീനർ കെ അസയിൻ, കെ.പി മൊയ്തീൻ, പി.ടി.മൊയ്തീൻ കുട്ടി, op റസാഖ്, മജീദ് മാനിപുരം .കെ.കെ അബ്ദുറഹിമാൻ കുട്ടി, സദാശിവൻ ,കെ.ടി. സുനി .എൻ.വി.ആലിക്കുട്ടി, സി.എം ബഷീർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only