👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഒക്‌ടോബർ 2021

ശാന്തി പാലിയേറ്റീവ് ക്ലിനിക് പാലിയേറ്റീവ് ദിനം ആചരിച്ചു
(VISION NEWS 10 ഒക്‌ടോബർ 2021)ഓമശ്ശേരി:
 സാന്ത്വന ചികിത്സ ലഭിക്കുന്നതിൽ ആരും പിന്നിലായിപ്പോവരുത് എന്ന ലക്ഷ്യത്തോടെ ഓമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും കിടപ്പ് രോഗികൾക്ക് ആശ്വാസമായി പ്രവർത്തിച്ചു വരുന്ന ശാന്തി പാലിയേറ്റീവ് ക്ലിനിക്കിന്റെയും സിനർജി സേവനവിങ്ങിന്റെയും ആഭിമുഖ്യത്തിൽ ലോക  പാലിയേറ്റീവ് ദിനം ആചരിച്ചു.  പ്രസിഡന്റ് എം.കെ. രാജേന്ദ്രന്റെ അധ്യക്ഷതയിൽ ഇ.കെ. മുഹമ്മദ്‌ പാലിയേറ്റീവ് സന്ദേശം നൽകി. എ.സത്താർ, ഡോ. വിജേത ദഹിയ, ഡോ. നിഷാത്ത് റഹ്മാൻ, എം.കെ. മുബാറക്, വി.സി.മനോഹരൻ, മനാസ് കാസിം, പി.പി. ഷുഹൈബ്, ടി.ടി. സജീർ എന്നിവർ സംസാരിച്ചു. കിടപ്പുരോഗികൾക്കുള്ള  ഭക്ഷണ കിറ്റ് പാലിയേറ്റീവ് വളണ്ടിയർ സൈനബ ഏറ്റുവാങ്ങി വീടുകളിൽ എത്തിച്ചുനൽകി. കൂടാതെ ഡോക്ടർ നിഷാത്ത് റഹ്‌മാന്റെ നേതൃത്വത്തിൽ ഹോം കെയറും നടന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only