👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഒക്‌ടോബർ 2021

ആ വയലിൻ തന്ത്രികൾ നിലച്ചിട്ട് ഇന്ന് രണ്ട് വർഷം; നീറുന്ന ഓർമയായി ബാലഭാസ്‌കർ
(VISION NEWS 02 ഒക്‌ടോബർ 2021)
പാതിയിൽ മുറിഞ്ഞ വയലിന്റെ തന്ത്രികൾ പോലെ ബാലഭാസ്‌കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം. 2018 സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണു ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്. വീണ്ടും സോഷ്യൽ മീഡിയ നിറയെ ബാലഭാസ്‌കറിന്റെ ഓർമ്മകൾ കൊണ്ട് നിറയുകയാണ്.

2018 സെപ്റ്റംബർ 25 ന് തിരുവന്തപുരം പള്ളിപ്പുറത്ത് നിന്നുമായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മിയ്ക്കും മകൾ ത്വേജസിനി ബാലയ്ക്കുമൊപ്പം തൃശൂരിൽ ക്ഷേത്രദർശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് തന്നെ മകൾ ത്വേജസിനി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലഭാസ്‌കറിന് തലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായ പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ശാസ്ത്രക്രിയകൾക്ക് വിധേയനാക്കിയ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ മാറ്റമൊന്നും വന്നില്ല.

പ്രതീക്ഷയോടെ കേരളം കാത്തിരുന്നെങ്കിലും മരണം വില്ലനായിട്ടെത്തി. ഒരാഴ്ച വെന്റിലേറ്ററിൽ കഴിഞ്ഞ താരം ഒക്ടോബർ രണ്ടിന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തുടർന്ന് ശാന്തി കവാടത്തിൽ വെച്ച്‌ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരവും നടന്നു. അപകത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും രക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചെങ്കിലും മരണത്തിലെ ദുരൂഹത ഇന്നും ബാക്കിയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ, ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത, മറനീക്കി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Whatsapp Button works on Mobile Device only