17/10/2021

റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി.
(VISION NEWS 17/10/2021)
താമരശ്ശേരി: റോഡരികിൽ നിന്നും കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി യുവാവ് സത്യസന്ധതക്ക് മാതൃകയായി.


കല്ലുരുട്ടി സ്വദേശി രജീഷിനാണ് ബൈക്കിൽ പോകുമ്പോൾ കൂടത്തായി വളവിലെ

റോഡിൽ നിന്നും പേഴ്സ് കളഞ്ഞുകിട്ടിയത് .
താമരശ്ശേരി ചുങ്കത്ത്
നിന്നും മുക്കം-മുത്തേരിയിലേക്ക് ഓട്ടം പോയി
തിരികെ വരും വഴി ചുങ്കത്തെ ഓട്ടോ ഡ്രൈവർ എം.
വിനോദിൻ്റെ പേഴ്സായിരുന്നു നഷ്ടപ്പെട്ടത്.
പേഴ്സിനകത്ത് മറ്റൊരാളുടെ ട്രേഡ് യൂനിയൻ ഐഡി കാർഡ് ഉണ്ടായിരുന്നു, കാർഡിലെ നമ്പറിൽ വിളിച്ച് അന്വേഷിച്ചാണ് രജീഷ് ഉടമയെ കണ്ടെത്തിയത്.പിന്നീട് ചുങ്കം ഓട്ടോസ്റ്റാൻ്റിൽ എത്തി പേഴ്സ് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only