08 ഒക്‌ടോബർ 2021

സ്വർണ്ണ നഗരി ഇനി കാമറ കണ്ണിൽ
(VISION NEWS 08 ഒക്‌ടോബർ 2021)


കൊടുവള്ളി നഗരസഭയിലെ ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊടുവള്ളി ടൗണും പരിസരവും സദാ സമയവും ഇനി കാമറ നിരീക്ഷണത്തിൽ ആയി മാറുകയാണ്. നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും അഭ്യർത്ഥനയുടെ ഭാഗമായി കൊടുവള്ളി മണ്ഡലം മുൻ എംഎൽഎ കാരാട്ട് റസാഖിൻ്റെ ആസ്തി വികസന ഫണ്ട് പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.ദേശീയപാതയിൽ കൊടുവള്ളി യതീംഖാനക്ക് മുൻവശത്ത് നിന്നും ആരംഭിച്ച് ബസ്റ്റാൻ്റിനു മുൻവശം, കിഴക്കോത്ത് പാലത്തിന് സമീപം, കൊടുവള്ളി ടൗൺ ജുമാ മസ്ജിദ് മുൻവശം, ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷൻ, ഓപ്പൺ സ്റ്റേജ് പരിസരം, മാർക്കറ്റ് റോഡ് ഹൈസ്കൂൾ റോഡ് ജംഗ്ഷൻ, ആർ.ഇ സി റോഡ് ജംഗ്ഷൻ, സിറാജ് ബൈപ്പാസ് ജംഗ്ഷൻ എന്നിവിടങ്ങളിലായി നിലവിൽ 9 പോളിൽ 20 കാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. 32 ചാനൽ നെറ്റ് വർക്ക് റെക്കോർഡർ സിസ്റ്റം (NV R) ആണ് ഇതിൽ ഉപയോഗിക്കുന്നത്.ഇതിൻ്റെ ഭാഗമായി രണ്ട് ഹാർഡ് ഡിസ്ക് സ്റ്റോറേജും, 32 ഇഞ്ച് LEDടി വി യും പോലീസ് സ്റ്റേഷനിലും, ഒരു ഹാർഡ് ഡിസ്കും 32 ഇഞ്ച് ടി വി യും നഗരസഭാ കാര്യാലയത്തിലും സ്ഥാപിക്കുന്നതാണ്.ഇതേ സിസ്റ്റത്തിൽ 64കാമറ വരെ സ്ഥാപിക്കാവുന്നതാണ്. ഏതെങ്കിലും കാരണത്താൽ NVRവർക്ക് ചെയ്തില്ലെങ്കിൽ കാമറയിൽതന്നെ ഓട്ടോമാറ്റിക് റെക്കോർഡ് ആവുന്ന സംവിധാനവും ഇതിലുണ്ട്. ഓരോ പോളിലും ഇലക്ടിസിറ്റി കണക്ഷൻ സംവിധാനവും കറണ്ട് പോയാൽ യുപിഎസ് സംവിധാനവും ഉണ്ട്. ഇലക്ട്രിസിറ്റി കണ്ടക്ഷൻ ലഭിക്കുന്നതിനുള്ള പ്രാരംഭ ചിലവുകൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നതാണ്. മൂന്ന് വർഷത്തെ സർവീസ്സ് വാറൻ്റി കരാർ കമ്പനി നടത്തുന്നതാണ്. മാസാന്ത ഇലക്ട്രിസിറ്റി ചാർജ് നഗരസഭയാണ് വഹിക്കുന്നതാണ്. രണ്ട് മാസത്തിനകം ഈ പദ്ധതി പൂർത്തിയാകുന്നതാണ്.ഇത് പൂർത്തിയാകുന്നതോട് കൂടി ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. അത് പോലെ മോഷണങ്ങളും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും തടയുന്നതിന് പോലീസിന് ഒരു പരിധി വരെ സഹായകരമാവും. പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം മാർക്ക് ചെയ്യുന്ന ചടങ്ങ് കൊടുവള്ളിയിൽ നടന്നു.നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, കൗൺസിലർമാരായ കെ.ശിവദാസൻ, സുബൈർ.പി കെ.അനിൽകുമാർ, ശരീഫ കണ്ണാടി പൊയിൽ, പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോയ്. R, അസിസ്റ്റൻ്റ് എഞ്ചിനീയർ അനിൽ കുമാർ പി.വി, എഞ്ചിനീയർ അസിസ്റ്റൻറ് എസ്.ശ്രീജേഷ്, നഗരസഭ സിക്രട്ടറി എ.പ്രവീൺ അഡീഷണൽ എസ്.ഐ വി.കെ.റസാഖ് ടി.കെ.അ ത്വിയ്യത്ത്, ഒ.പി. റസാഖ്, ഇ സി.മുഹമ്മദ്, ടി.പി.അർഷാദ്, കാദർ.എം നാസിം പോപ്പുലർ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only