06 ഒക്‌ടോബർ 2021

കൊടുവള്ളി സിറാജുൽഹുദ എഴുപതാം വാർഷികം ആഘോഷിക്കുന്നു.
(VISION NEWS 06 ഒക്‌ടോബർ 2021)


കൊടുവള്ളി :ഏഴ് പതിറ്റാണ്ടു മുമ്പ് കൊടുവള്ളിയിൽ ആരംഭിച്ച സിറാജുൽ ഹുദാ മദ്റസ പ്രസ്ഥാനം കേരളത്തിൽ തുടക്കം കുറിച്ച ആദ്യ നാളുകളിൽ തന്നെ സമസ്തയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പ്രശസ്ത സ്ഥാപനമാണ്.
മത-ഭൗതിക വിദ്യാഭ്യാസം കോർത്തിണക്കിക്കൊണ്ടായിരുന്നു ഇവിടെ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.ഈ സ്ഥാപനം എഴുപതാം വാർഷികം ആഘോഷിക്കുകയാണ്.
ഈ മാസം 15 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സിറാജ് മദ്റസയിൽ വിപുലമായ സ്വാഗതസംഘം ചേരുന്നു. പൂർവ്വ വിദ്യാർത്ഥികളും
നാട്ടുകാരും ഈ യോഗത്തിൽ സംബന്ധിക്കണമെന്ന് സംഘാടന സമിതി അഭ്യർത്ഥിച്ചു.
ആലോചന യോഗത്തിൽ MP ഇബ്രാഹിം മുസ്ല്യാർ അദ്ധ്യക്ഷം വഹിച്ചു. PTA റഹീം MLA സ്വാഗതം പറഞ്ഞു. ബഷീർ റഹ്മാനി ഉൽഘാടനം ചെയ്തു.
ഒ.കെ.മുഹമ്മദലി, ഒ.പി.ഐ.കോയ, ഒ.പി റസാഖ്, PTA റഷീദ്, PP അബ്ദുൽ ഖാദിർ, കരിമ്പയിൽ അബ്ദുൽ ഖാദിർ, മുഹമ്മദ് വഫ ഉള്ള, പുഴങ്കര ബഷീർ, MP സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.CP അബ്ദുൽ മജീദ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only