👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഒക്‌ടോബർ 2021

പൊട്ടൻകോട് പ്രദേശവാസികളുടെ ആശങ്ക അകറ്റണം; ബോസ് ജേക്കബ്
(VISION NEWS 09 ഒക്‌ടോബർ 2021)കോടഞ്ചേരി: പൊട്ടൻകോട് മലയിൽ കടുവയുടെ എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശവും കാട്ടു പട്ടികളെ കണ്ടെത്തിയ സ്ഥലവും ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് സന്ദർശിച്ചു.

പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റി സ്വൈര്യമായി കൃഷിചെയ്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 27 ഏക്കറോളം ഭൂമിയിൽ വർഷങ്ങളായി കാടു വെട്ടാതെ കിടക്കുന്നിടത്ത് വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നു. പ്രസ്തുത സ്ഥലത്തെ കാടു വെട്ടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഒപ്പം നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, സ്ഥലവാസികളായ സിജോ മാത്യു കരിനാട്ട്, ലൈജു അരീപ്പറമ്പിൽ, അർജുൻ ബോസ്, ജെയിംസ് അഴകത്ത്, സണ്ണി കരിനാട്ട്, അരുൺ തണങ്ങാട്ട്, ബെന്നി കട്ടക്കാംപുറം എന്നിവർ ഒപ്പമുണ്ടായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only