16 ഒക്‌ടോബർ 2021

കോട്ടയത്ത് ഗതാഗതം തടസപ്പെട്ടു, ദുരന്തമേഖലകൾ ഒറ്റപ്പെട്ടു
(VISION NEWS 16 ഒക്‌ടോബർ 2021)
കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി. അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും ഉരുൾപൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിക്കലിലാണ് വലിയ അപകടം നടന്നത്. ഇവിടെ കാവാലിയിലും പ്ലാപ്പള്ളിയിലും ഉരുൾപൊട്ടി രണ്ട് കുടുംബങ്ങളിലെ 10 പേർ അപകടത്തിൽ പെട്ടു. ആറ് മൃതദേഹങ്ങൾ കണ്ടെത്തി.

റോഡ് മുഴുവൻ കനത്ത മഴയിൽ സഞ്ചാരയോഗ്യമല്ലാത്ത നിലയിലായതിനാൽ പ്രദേശങ്ങൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. അതിനാൽ തന്നെ നാട്ടുകാർക്ക് മൃതദേഹങ്ങൾ എങ്ങോട്ട് മാറ്റുമെന്നതിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ ആശങ്കയറിയിച്ചിട്ടുണ്ട്.

കോട്ടയത്ത് കെഎസ്ആർടിസി ബസ് വെളളക്കെട്ടിൽ മുങ്ങി. പലയിടത്തും ഗതാഗതതടസം ഉണ്ടായി. ഈരാറ്റുപേട്ടയും അപ്രതീക്ഷിതമായി വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത് ആശങ്കയും അമ്പരപ്പിനും കാരണമായി. ആളുകൾ വാഹനവുമായി പുറത്തിറങ്ങരുതെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി കര, വ്യോമ സേനകൾ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only