20 ഒക്‌ടോബർ 2021

അഖിൽ അക്കിനേനിയുടെ ഏജന്റിൽ മമ്മൂട്ടിയും; ചിത്രീകരണം യൂറോപ്പിൽ
(VISION NEWS 20 ഒക്‌ടോബർ 2021)
സൂപ്പർതാരം നാ​ഗാർജ്ജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാനറോളിൽ എത്തുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ പ്രതിനായക വേഷത്തിലാകും മമ്മൂട്ടിയെത്തുകയെന്നാണ് റിപ്പോർട്ടുകൾ. സൈനിക ഉദ്യോ​ഗസ്ഥന്റെ വേഷമാണെന്നും വിവരമുണ്ട്. ചിത്രത്തിന്റെ യൂറോപ്പിലെ ചിത്രീകരണം ഉടൻ ആരംഭിക്കും. മോഹന്‍ലാലിനെയും കന്നഡ താരം ഉപേന്ദ്രയെയുമാണ് ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടാണ് മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തുന്നത്.

2019ൽ പുറത്തിറങ്ങിയ യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 'സൈറാ നരസിംഹ റെഡ്ഡി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേന്ദര്‍. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only