24 ഒക്‌ടോബർ 2021

സംസ്ഥാനത്ത് തീയേറ്ററുകൾ നാളെ തുറക്കും
(VISION NEWS 24 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് തീയേറ്ററുകള്‍ നാളെ തുറക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീയേറ്ററുകളുടെ പ്രവര്‍ത്തനം. ബുധനാ‍‍ഴ്ച മുതല്‍ ഇതരഭാഷാ ചിത്രങ്ങളോടെ പ്രദര്‍ശനം തുടങ്ങും. 

അടുത്ത മാസമായിരിക്കും മലയാള ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുക. നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പും 25ന് സുരേഷ് ഗോപിയുടെ കാവലും പ്രദര്‍ശനത്തിന് എത്തും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. 

ഒ.ടി.ടി വേണ്ടി നിർമിച്ച ചിത്രങ്ങൾ മാത്രം അവിടെ റിലീസ് ചെയ്യും. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രദര്‍ശനം. അതേസമയം ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാകില്ല. മരക്കാര്‍ തീയേറ്ററില്‍ത്തന്നെയായിരിക്കും റിലീസ് ചെയ്യുക. തീയറ്ററിലേക്ക് ആളുകൾ എത്തി തുടങ്ങിയാൽ പിന്നെ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകില്ല എന്നാണ് പ്രതീക്ഷ. ഇക്കാര്യം സിനിമയിലെ നായകന്മാരും, അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യുമെന്നും ഫിയോക്ക് അറിയിച്ചു. 

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ചർച്ച ചെയ്തു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തത്കാലിക സംവിധാനം മാത്രമാണെന്നും മരക്കാർ ഉൾപ്പടെയുള്ള ചിത്രങ്ങൾ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക്ക് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only