👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഒക്‌ടോബർ 2021

കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
(VISION NEWS 05 ഒക്‌ടോബർ 2021)ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.

“ലഖിംപുർ ഖേരിയിൽ നിന്നുള്ള ദാരുണകാഴ്ച്ച. മോദി സർക്കാരിന്റെ മൗനം അവരെ പങ്കാളികളാക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ്‌ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കാൽനടയായി നടന്ന് പോകുന്ന കർഷകർക്കിടയിലേക്ക് പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിൽ. വാഹനമിടിച്ചു കർഷകർ തെറിച്ചു വീഴുന്നതും ചിലർ പ്രാണരക്ഷാർത്ഥം ഓടിമാറുന്നതും പിന്നാലെ മറ്റൊരു വാഹനവും നിർത്താതെ കടന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം കസ്റ്റഡി 28 മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. കഴിഞ്ഞ 28 മണിക്കൂറായി അങ്ങയുടെ പൊലീസ് തന്നെ കസ്റ്റഡിയില്‍വെച്ചിരിക്കുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെ്തു. നോട്ടീസോ എഫ്.ഐ.ആറോ ഇല്ലാതെയാണ് താന്‍ കസ്റ്റഡിയിലുള്ളത്. കര്‍ഷകരെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only