30 ഒക്‌ടോബർ 2021

കെ റെയിലുമായി സർക്കാർ മുന്നോട്ടു തന്നെ; ഹൈഡ്രോഗ്രാഫി പഠനത്തിന് റൈറ്റ്‌സുമായി കരാർ ഒപ്പിട്ടു
(VISION NEWS 30 ഒക്‌ടോബർ 2021)എതിർപ്പ് അവഗണിച്ചും കെ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അർധ അതിവേഗ റെയിൽപ്പാതയിൽ വരുന്ന പാലങ്ങളുടെ ഹൈഡ്രോഗ്രാഫി പഠനത്തിന് റൈറ്റ്‌സുമായി കെ റെയിൽ കോർപ്പറേഷൻ കരാർ ഒപ്പിട്ടു .ട്രെയിൻ ഓടാൻ വേണ്ട ഹരിത വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിയുമായും കരാർ ഒപ്പിട്ടുണ്ട്.

പാത കടന്നു പോകുന്ന ഇടങ്ങളിൽ തിരുവനന്തപുരം മുതൽ തിരുനാവായ വരെ പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട ഹൈഡ്രോ ഗ്രാഫി പഠനത്തിന് റൈറ്റ്‌സുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ആറു മാസത്തിനകം പഠനം പൂർത്തിയാക്കണം. പാലങ്ങൾ വേണ്ടി വരുന്നയിടത്തെ ഭൂപ്രകൃതി പഠനവും നടത്തും. ആലുവയിലും കുറ്റിപ്പുറത്തുമാണ് പ്രധാന പാലങ്ങൾ . അർധ അതിവേഗ ട്രെയിനുകൾ ഓടുക ഹരിത വൈദ്യുതിയിലാകും . സൗരോർജ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്റ്റേഷനുകളിലും സൗകര്യമുള്ളയിടങ്ങളിലും ഉണ്ടാകും. ഇതിന് കെഎസ്ഇബിയുമായും കെ റെയിൽ കരാർ ഒപ്പിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only