👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

അനാഥബാലികക്ക് വീടൊരുക്കി മുക്കം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീം
(VISION NEWS 03 ഒക്‌ടോബർ 2021)
പെരുവില്ലി: ചെറുപ്രായത്തിലെ മാതാപിതാക്കളെ നഷ്ടപെട്ട കോടഞ്ചേരി പഞ്ചായത്തിലെ പെരുവില്ലിയിലെ ബാലികക്ക് വീടൊരുക്കി നൽകി മുക്കം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫെൻസ് ടീം. ആറാം തരത്തിൽ പഠിക്കുന്ന കുട്ടിയുടെ വീട് ചോർന്നൊലിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സ്‌നേഹവീട് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. വീടിന്റെ താക്കോൽ ദാന ചടങ്ങ് ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ ബി സന്ധ്യ ഐ പി സ് കോഴിക്കോട് വെച്ച് നിർവ്വഹിച്ചിരുന്നു.
ഇന്നലെ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ മുൻ സ്റ്റേഷൻ ഓഫീസർ കെ പി ജയപ്രകാശ്, നിലവിലെ സ്റ്റേഷൻ ഓഫീസർ ശംസുദ്ധീൻ എന്നിവർ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. അസി:സ്റ്റേഷൻ ഓഫീസർ വിജയൻ നടുതൊടികയിൽ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ പി സ്കൂൾ പ്രധാനധ്യാപകൻ റോയ് മാസ്റ്റർ,സീനിയർ ഫയർ ഓഫീസർ എം സി മനോജ്‌,ഗംഗൻ ആകാശഗംഗ, സിവിൽ ഡിഫൻസ് പോസ്റ്റ്‌ വാർഡൻ അഷ്‌കർ സർക്കാർ, ജില്ലാ ഡെപ്യൂട്ടി വാർഡൻ സിനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.സിവിൽ ഡിഫൻസ് അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വീടിന്റെ പണികൾ പൂർത്തീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only