21/10/2021

ആരോ​ഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
(VISION NEWS 21/10/2021)



വാക്സിനേഷനില്‍ നൂറ് കോടിയെന്ന ചരിത്ര നിമിഷത്തിൽ ആരോ​ഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. 278 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത് . ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി.

ഒന്‍പത് മാസത്തിനുള്ളില്‍ ആണ് നൂറ് കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only