👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 ഒക്‌ടോബർ 2021

ഖത്തറിലേക്ക് യാത്ര ചെയ്യാനായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
(VISION NEWS 05 ഒക്‌ടോബർ 2021)


ഖത്തറിലേക്ക് യാത്ര ചെയ്യാനായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.ഇതേതുടര്‍ന്ന് ഒക്ടോബര്‍ ആറ് മുതല്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക അക്നോളഡ്ജ്മെന്‍റ് ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രത്യേക അണ്ടര്‍ടേക്കിങ് അക്നോള‍ഡ‍്ജ്മെന്‍റ് ഫോം പൂരിപ്പിച്ച്‌ ഒപ്പിട്ട പകര്‍പ്പ് കൈയ്യില്‍ കരുതണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വിസയുള്ളവരും സന്ദര്‍ശകരുമുള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ ഐഡി, പാസ്പോര്‍ട്ട് വിവരങ്ങള്‍, നാട്ടിലെയും ഖത്തറിലെയും താമസ വിവരങ്ങള്‍ തുടങ്ങിയവയാണ് ഫോമില്‍ നല്‍കേണ്ടത്. ആരോഗ്യമന്ത്രാലയം വെബ്സൈറ്റ്, ഇഹ്തിറാസ് ആപ്പ് വെബ്സൈറ്റ്, എയര്‍ലൈന്‍ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളിലും ഈ ഫോം ലഭ്യമാകും. 

അതേസമയം, ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നു വരുന്ന രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല. ഇന്ത്യയില്‍ നിന്നും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കു നേരത്തെയുള്ള ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ കൂടാതെ പുതിയ അക്നോളജ്ഡമെന്‍റ് ഫോം രജിസ്ട്രേഷനും നടത്തേണ്ടി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only