09/10/2021

ഐ.സി.ഡി.എസ്‌.വാർഷികാഘോഷം: ഓമശ്ശേരിയിൽ പഞ്ചായത്ത്‌ തല പ്രദർശനം സംഘടിപ്പിച്ചു.
(VISION NEWS 09/10/2021)


ഓമശ്ശേരി:സംയോജിത ശിശു വികസന പദ്ധതി(ഐ.സി.ഡി.എസ്‌)യുടെ നാൽപത്തിയാറാം വാർഷികാഘോഷത്തോടനുബന്ധിച്ച് അങ്കണവാടികളിലൂടെ നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും  വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ പരിചയപ്പെടുത്തിയും ഓമശ്ശേരിയിൽ പഞ്ചായത്ത് തല പ്രദർശന മേള സംഘടിപ്പിച്ചു.പഞ്ചായത്തിലെ 32 അങ്കണവാടികളിലെ ടീച്ചർമാരുടേയും ഹെൽപർമാരുടേയും നേതൃത്വത്തിലായിരുന്നു എക്സിബിഷൻ.

അങ്കണവാടി കുട്ടികൾക്ക് നൽകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തി പാചകം ചെയ്ത നിരവധി വിഭവങ്ങളും പാഴ് വസ്തുക്കളിൽ നിന്നും കുട്ടികൾക്കായി നിർമ്മിച്ച പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.വനിതാ ശിശു വികസന വകുപ്പിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും സ്കീമുകളും ഐ.സി.ഡി.എസ്‌.പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന പ്രത്യേക സ്റ്റാളുമുണ്ടായിരുന്നു.

സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ-പോഷകാഹാര സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബര്‍ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന സ്കീമായ ഐ.സി.ഡി.എസ്‌.

പ്രദർശനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,കെ.ആനന്ദകൃഷ്ണൻ,പങ്കജവല്ലി,എം.ഷീല, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഉദയ.കെ.ജോയ്‌ എന്നിവർ സംസാരിച്ചു.സി.ഡി.പി.ഒ.ശ്രീലത.എസ്. മുഖ്യ പ്രഭാഷണം നടത്തി.‌ഡി.ഉഷാദേവി ടീച്ചർ സ്വാഗതവും 
എം.വി.ബിന്ദു നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only