👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഒക്‌ടോബർ 2021

ഡോ:ടി.അലി ഹുസൈൻ വാഫിക്ക്‌ സ്വീകരണം നൽകി.
(VISION NEWS 07 ഒക്‌ടോബർ 2021)


ഓമശ്ശേരി:കാസർഗോഡ്‌ കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ്‌ നേടിയ അമ്പലക്കണ്ടിയിലെ ഡോ:ടി.അലി ഹുസൈൻ വാഫിക്ക്‌ അമ്പലക്കണ്ടി ടൗൺ എസ്‌.വൈ.എസ്‌.സ്വീകരണം നൽകി.'സമസ്ത'തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്‌ കെ.ഹുസൈൻ ബാഖവി ഉൽഘാടനം ചെയ്തു.പ്രസിഡണ്ട്‌ വി.പി.അബ്ദുല്ല മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.എസ്‌.വൈ.എസ്‌.സംസ്ഥന സെക്രട്ടറി മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉപഹാരം കൈമാറി.ബഷീർ റഹ്മാനി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,എസ്‌.വൈ.എസ്‌.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,നെച്ചൂളി മുഹമ്മദ്‌ ഹാജി,യു.പി.സി.അബൂബക്കർ കുട്ടി ഫൈസി,പി.വി.മൂസ മുസ്‌ലിയാർ,യു.കെ.ഇമ്പിച്ച്യാലി മുസ്‌ലിയാർ(ഒമാൻ),തെക്കേലത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാർ,പി.സി.യൂസുഫ്‌ ഫൈസി സംസാരിച്ചു.ഡോ:ടി.അലി ഹുസൈൻ വാഫി മറുപടി പ്രസംഗം നടത്തി.ജന:സെക്രട്ടറി യു.കെ.അബ്ദുൽ അസീസ്‌ മുസ്‌ലിയാർ സ്വാഗതവും ടി.പി.ജുബൈർ ഹുദവി നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only