👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് സ്​റ്റാലിൻ
(VISION NEWS 09 ഒക്‌ടോബർ 2021)
തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലി​ൻ്റെ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം. ചെന്നൈയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചന യോഗത്തിലാണ് തീരുമാനം. 

12 വാഹനങ്ങൾ എന്നത് ആറായി കുറയ്ക്കാനാണ്​ തീരുമാനം. പൊതുജനങ്ങൾക്ക്​ ബുദ്ധിമുട്ട്​ ഉണ്ടാവാത്ത നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്നതുവരെ വാഹന ഗതാഗതം നിർത്തി വെക്കുന്ന പതിവും ഇനിയുണ്ടാവില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only