19 ഒക്‌ടോബർ 2021

കൊയിലാണ്ടിയിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി
(VISION NEWS 19 ഒക്‌ടോബർ 2021)
കൊയിലാണ്ടി ബസ് സ്റ്റാൻഡിനു സമീപം ഉള്ള സാഫ് ആർക്കേഡിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി. വൈകുന്നേരം ഏഴ് മണിയോടെയാണ് ലിഫ്റ്റ് ജാമായത്. ചേലിയ സ്വദേശിയായ യുവതി ഒരു മണിക്കൂറോളം ലിഫ്റ്റിൽ പെട്ടു. മൊബൈലിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും റേഞ്ച് നഷ്ടപ്പെട്ടതിനാൽ അത് സാധിച്ചില്ല. ഏറെ സമയത്തിനു ശേഷം മൊബൈൽ കണക്ട് ആയപ്പോൾ ഷോപ് ഉടമയെ വിളിച്ചു കാര്യം പറയുകയായിരുന്നു. 

അവർ കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്നും ഫയർ ഓഫീസർ പി.കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കോംപ്ലക്സിൽ എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോർ വിടർത്തി യുവതിയെ പുറത്തെത്തിച്ചു. ഫയർ ഓഫീസർമാരായ ജിനീഷ്‌കുമാർ, നിധിപ്രസാദ് ലാ, സിജിത്, അഖിൽ, സന്ദീപ്, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only