👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

11 ഒക്‌ടോബർ 2021

കശ്മീർ ഏറ്റുമുട്ടൽ; വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും
(VISION NEWS 11 ഒക്‌ടോബർ 2021)
പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചവരിൽ മലയാളി സൈനികനും. എച്ച്.വൈശാഖ് എന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചെന്ന് സൈന്യം അറിയിച്ചത്.

പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. നുഴഞ്ഞുകയറ്റത്തിന് ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ തിരച്ചിലിന് ഇറങ്ങിയതായിരുന്നു സുരക്ഷാ സേന. എന്നാൽ പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only