👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഒക്‌ടോബർ 2021

ഓമശ്ശേരിയിൽ മുട്ടാഗ്രാമം പദ്ധതി നടപ്പിലാക്കി.
(VISION NEWS 02 ഒക്‌ടോബർ 2021)


ഓമശ്ശേരി:2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി ഓമശ്ശേരി പഞ്ചായത്തിൽ വനിതകൾക്കായുള്ള മുട്ടാഗ്രാമം പദ്ധതി നടപ്പിലാക്കി.രണ്ടായിരം കോഴിക്കുഞ്ഞുങ്ങളെയാണ് ഓമശ്ശേരി വെറ്ററിനറി ഡിസ്‌പെൻസറി വഴി സൗജന്യമായി വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പഞ്ചായത്ത്‌ തല വിതരണോൽഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,പങ്കജവല്ലി എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only