29 ഒക്‌ടോബർ 2021

ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് രണ്ട് കുട്ടികള്‍ മരിച്ചു
(VISION NEWS 29 ഒക്‌ടോബർ 2021)
മലപ്പുറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്. വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ ഇന്ന് രാവിലെ 9.30നാണ് അപകടം നടന്നത്. ആദിൽ ദേവ് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only