👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

വയനാട്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ
(VISION NEWS 08 ഒക്‌ടോബർ 2021)
വയനാട്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ. കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് വയനാട് പനമരത്തുനിന്ന് പിടികൂടിയത്.

കഞ്ചാവ് കടത്തുന്നുവെന്ന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ അഷ്‌കറിന്റെ വാഹനമുപയോഗിച്ച് മുന്‍പും നിരവധി തവണ ലഹരികടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഇയാളുടെ കാര്‍ കുറച്ചുദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന കര്‍ണാടകത്തിലേക്ക് കാര്‍ പോകുകയും ഇന്ന് പുലര്‍ച്ചെയോടെ തിരിച്ചെത്തുകയും ചെയ്തതോടെയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only