26 ഒക്‌ടോബർ 2021

ഓൺലൈൻ ഓത്തുപള്ളി ലോഗോ പ്രകാശനം ചെയ്തു
(VISION NEWS 26 ഒക്‌ടോബർ 2021)ദുബൈ : വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ആലുവ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജീലാനി ട്രസ്റ്റ്‌ന്റെ നിയന്ത്രണത്തിൽ നിസാമിയ മദ്രസ എന്ന പേരിൽ ഓൺലൈൻ ഓത്തുപള്ളി ആരംഭിക്കുന്നു. കേവലം എഴുത്തും വായനയും പഠിക്കുക എന്നതിലുപരിയായി പരസ്പരസ്നേഹവും സഹോദര്യവും ഗുരു ശിഷ്യബന്ധത്തിന്റെ പവിത്രതയും എന്നും ഹൃദയത്തിൽ കാത്തു സൂക്ഷിച്ചു കൊണ്ട് മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന തലമുറയെ വളർത്തിക്കൊണ്ട് വരിക എന്നതാണ് ഈ സംരംഭം കൊണ്ടുള്ള ലക്ഷ്യം. സാംസ്കാരിക തനിമയും സാങ്കേതികതികവുമുള്ള ഒരു നൂതന പദ്ധതിയാണ് ഇതിനായി വിഭാവനം ചെയ്തിട്ടുള്ളത്. അജ്മാനിലെ ദീവാൻ ടവറിൽ നടന്ന പ്രൌഡ്ഢമായ ചടങ്ങിൽ ജീലാനി ട്രസ്റ്റ്‌ ചെയർമാൻ Dr. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പദ്ധതിയുടെ ലോഗോ പ്രകാശനം ഔദ്യോഗിമായി നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only